പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സിൽവ തന്നെയാണ് ഈ ചിത്രത്തിന്റെയും ആക്‌ഷന് പിന്നിൽ പ്രവർത്തിക്കുന്നത്. നിരവ് ഷായാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആർട് ഡയറക്ടർ സുരേഷ് എസ്. രാജൻ. നയൻതാരയാണ് ചിത്രത്തിൽ മഞ്ജുവിന്റെ വേഷത്തിലെത്തുക. സത്യദേവ് ആണ് മറ്റൊരു താരം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്‌ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ നിർമിക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.


